കാശി: പ്രളയത്തില്‍ തകര്‍ന്നിരിക്കുകയാണ് ഉത്തരേന്ത്യ. കനത്ത പേമാരിയിലും മണ്ണിടിച്ചലും കാരണം ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മരിച്ചവരുടെ എണ്ണം 61 ആയി. രണ്ട് സംസ്ഥാനങ്ങളിലും ഇന്ന് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍, എന്നിവിടങ്ങളിലാണ് മഴയില്‍ കനത്ത നാശനഷ്ടം ഉണ്ടായിരിക്കുന്നത്. അതേസമയം പ്രളയത്തില്‍ 20 വീടുകള്‍ ഒലിച്ച് പോയതിനെ തുടര്‍ന്ന് ഉത്തരകാശി ജില്ലയില്‍ 18 പേരെ കാണാതായിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ഷിംല, കുളു തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയ വിനോദസഞ്ചാരികളോട് മടങ്ങി പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ്. പഞ്ചാബിലും ജാഗ്രത നിര്‍ദേശം നല്‍കിട്ടുണ്ട്. യമുന നദിയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ കിഴക്കന്‍ ഡല്‍ഹിയില്‍ തീരത്തു താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.