ഗൊരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ ഭാര്യയെ കാമുകന് വിട്ട് നല്‍കാന്‍ ഭര്‍ത്താന് നഷ്ടപരിഹാരമായി വാങ്ങിയത് 71 ആടുകളെ. ഉത്തര്‍പ്രദേശ് ഗൊരഖ്പൂര്‍ പിപ്രൈച്ച് ഗ്രാമത്തിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. വിവാഹിതയായ യുവതിയും കാമുകനുമായി ഒളിച്ചോടി. ശേഷം യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടുകയായിരുന്നു.
തുടര്‍ന്ന് യുവതിക്കായി കാമുകനും ഭര്‍ത്താവും വാക്കേറ്റത്തിലേര്‍പ്പെട്ടു. എന്നാല്‍ യുവതിക്ക് കാമുകനൊപ്പം പോകണമെന്ന് പറഞ്ഞതോടെ സംഭവം ഗ്രാമസഭുടെ മുന്നില്ലെത്തുകയായിരുന്നു. സംഭവം പരിശോധിച്ച ഗ്രാമസഭ യുവതിയുടെ തീരുമാനത്തിനോട് അനുകൂലിച്ചു. അതേസമയം കാമുകന്‍ യുവതിയുടെ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശവും നല്‍കി. തുടര്‍ന്ന് യുവതിയുടെ വിലയായി കാമുകന്റെ വീട്ടിലുള്ള 71 ആടുകളെ ഭര്‍ത്താവിന് നല്‍കാന്‍ ഗ്രാമസഭ തീരുമാനിച്ചു.
ഇത് ഇരുവരും സമ്മതിക്കുകയും ആടുകളെ നല്‍കുകയും ചെയ്തു. അതേസമയം കാമുകന്റെ അച്ഛന്‍ ഗ്രാമസഭയുടെ തീരുമാനത്തെ എതിര്‍ത്തു. ഭര്‍ത്താവിന് നല്‍കിയ 71 ആടുകള്‍ തന്റെതാണ് അവയെ തനിക്ക് വിട്ട് നല്‍കണമെന്നാണ് അച്ഛന്‍ ഗ്രാമസഭയ്ക്ക് മുമ്പില്‍ പറഞ്ഞത്. തന്റെ കൈവശമുണ്ടായിരുന്ന 142 ആടുകളില്‍ 71 ആടുകളാണ് തന്റെ മകന്‍ യുവതിയുടെ ഭര്‍ത്താവിന് നല്‍കിയത്. അതേസമയം നഷ്ടപരിഹാരമായി ലഭിച്ച 71 ആടുകളും മോഷണം പോയെന്ന് ആരോപിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.
തനിക്ക് നഷ്ടപ്പെട്ട ആടുകളെ എത്രയും പെട്ടന്ന് തിരികെ വേണമെന്നാണ് ഇയാളുടെ ആവശ്യം. ഇപ്പോള്‍ പോലീസിന്റെ പരിഗണനയിലാണ് വിഷയമെന്നും . കേസില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ചചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമമെന്ന് ഖൊരബാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അംബിക ഭരദ്വാജ് പറഞ്ഞു.