ന്യൂഡല്‍ഹി: ജെഎന്‍യുവിന്റെ പേര് മാറ്റി പകരം മോഡി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണമെന്ന ബിജെപി എംപി ഹന്‍സ് രാജ് ഹന്‍സിന്റെ പരാമര്‍ശത്തെ പരിഹസിച്ച് രജ്ദീപ് സര്‍ദേശായി. ‘അടുത്തത് ഇന്ത്യാഗേറ്റിന്റെ പേരാകും മാറ്റേണ്ടി വരിക’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ജെഎന്‍യു സന്ദര്‍ശനവേളയിലാണ് ബിജെപി എംപി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. ‘എല്ലാവരും സമാധാനമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുക. പൂര്‍വികര്‍ ചെയ്തുപോയ തെറ്റുകള്‍ ഓരോന്നായി തിരുത്തുകയാണ് നമ്മള്. ജെഎന്‍യുവിന്റെ പേര് മാറ്റി എംഎന്‍യു എന്നാക്കി മാറ്റണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവക്കുകയാണ്. മോഡിയുടെ പേരിലും ചിലത് ഉണ്ടാവേണ്ടുണ്ട്’ എന്നാണ് ഹന്‍സ് രാജ് പറഞ്ഞത്.
ജെഎന്‍യുവില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മുകാശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഹന്‍സ് രാജ് ഇക്കാര്യം സൂചിപ്പിച്ചത്. 1969ലാണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്ഥാപിതമായത്. യൂണിവേഴ്സിറ്റിക്ക് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേരിടാമെന്ന നിര്‍ദേശം ഉയരുകയായിരുന്നു അന്ന്.
BJP MP Hans Raj Hans: JNU should be renamed as MNU, Modi Narendra University.. maybe India Gate next? 😄https://t.co/3Goj9lPZ8t
— Rajdeep Sardesai (@sardesairajdeep) August 18, 2019
Discussion about this post