ഉത്തരാഖണ്ഡിൽ കനത്തമഴ; മരണം 38 ആയി; സഞ്ചാരികളോട് മടങ്ങാൻ നിർദേശം

കനത്ത മഴ തുടരുകയാണ് ഉത്തരാഖണ്ഡിൽ.

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്തദുരന്തം വിതച്ച് വൻപേമാരി. മഴക്കെടുതിയിൽ മരണസംഖ്യ 38 ആയി ഉയർന്നു. മണ്ണിടിച്ചിലും ശക്തമായ മഴയും തുടരുന്ന സാഹചര്യത്തിൽ സഞ്ചാരികളോട് മടങ്ങാൻ നിർദേശം നൽകി. കനത്ത മഴ തുടരുകയാണ് ഉത്തരാഖണ്ഡിൽ.

വിനോദ സഞ്ചാരികൾ കൂടുതലെത്തുന്ന ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി, നൈനിറ്റാൾ എന്നിവിടങ്ങളിലാണ് കനത്ത മഴ വൻ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

അളകനന്ദ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ നദികളെല്ലാം കരകവിഞ്ഞു ഒഴുകുകയാണ് ഇവിടെ. മണ്ണിടിച്ചിൽ ദേശീയ പാത ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

Exit mobile version