ന്യൂഡല്‍ഹി: ദൂരദര്‍ശന്റെ ആദ്യകാല വാര്‍ത്താവതാരകയായ നീലം ശര്‍മ്മ അന്തരിച്ചു. 50 വയസായിരുന്നു. നാരീശക്തി പുരസ്‌കാര ജേതാവ് കൂടിയായിരുന്നു അവര്‍. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി നീലം ശര്‍മ്മ ചികിത്സയിലായിരുന്നു.
ഡിഡി ന്യൂസില്‍ ഇരുപത് വര്‍ഷത്തിലധികമാണ് നീലം ശര്‍മ്മ പ്രവര്‍ത്തിച്ചിട്ടുള്ളത്. ബഡി ചര്‍ച്ച, തേജസ്വിനി എന്നീ പരിപാടികളുടെ അവതാരകയായിരുന്നു. നീലം ശര്‍മ്മയുടെ നിര്യാണത്തില്‍ പ്രസാര്‍ഭാരതി സിഇഒ ശശി ശേഖര്‍ അനുശോചനം രേഖപ്പെടുത്തി.
ഈ വര്‍ഷം ആദ്യമാണ് നീലം ശര്‍മ്മയ്ക്ക് രാഷട്രപതി നാരീ ശക്തി പുരസ്‌കാരം നല്‍കി ആദരിച്ചത്. പ്രിയ വാര്‍ത്താവതാരകയുടെ പെട്ടെന്നുള്ള മരണവാര്‍ത്ത ഞെട്ടിച്ചുവെന്നാണ് സോഷ്യല്‍മീഡിയയും പറയുന്നത്.
#DDNews mourns passing away of our dear Colleague Neelum Sharma. A founding anchor with over 20 years of association with #ddnews, she played a stellar role in many capacities. From 'Badi Charcha' to 'Tejasvini' her path breaking progs won accolades including Nari Shakti Award pic.twitter.com/dYKv3S4aCe
— Doordarshan News (@DDNewsLive) August 17, 2019