ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി വിടനാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ആദ്യ ബിജെപി പ്രധാനമന്ത്രിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ തുടങ്ങിയവര്‍ പ്രണാമം അര്‍പ്പിച്ചു. വാജ്‌പേയിയുടെ സ്മാരകമന്ദിരമായ സദൈവ് അടലിലെത്തിയാണ് പ്രണാമം അര്‍പ്പിച്ചത്.
Delhi: President Ram Nath Kovind & Prime Minister Narendra Modi pay tribute to former PM #AtalBihariVajpayee , on his first death anniversary at 'Sadaiv Atal' – the memorial of Atal Bihari Vajpayee. pic.twitter.com/2gSFy65idL
— ANI (@ANI) August 16, 2019
വാജ്പേയിയുടെ മകള്‍ നമിത കൗള്‍ ഭട്ടാചാര്യ, ചെറുമകള്‍ നിഹാരിക എന്നിവരും സദൈവ് അടലില്‍ നടന്ന ചരമവാര്‍ഷികദിനത്തില്‍ പങ്കെടുത്തു. മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് അദ്ദേഹം. 1999 മുതല്‍ 2004 വരെപ്രധാനമന്ത്രിയായിരുന്ന അദ്ദേഹം അഞ്ചുവര്‍ഷം പ്രധാനമന്ത്രി പദത്തിലിരുന്ന ആദ്യ കോണ്‍ഗ്രസ് ഇതര നേതാവായിരുന്നു. ദീര്‍ഘകാലം ലഖ്‌നൗവിനെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായും പ്രവര്‍ത്തിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 2018 ഓഗസ്റ്റ് 16ന് അദ്ദേഹം വിടവാങ്ങിയത്.
Delhi: Prime Minister Narendra Modi arrives at 'Sadaiv Atal' – the memorial of former PM #AtalBihariVajpayee, on his first death anniversary today. pic.twitter.com/KjJtmrF4D6
— ANI (@ANI) August 16, 2019
Discussion about this post