കൊല്‍ക്കത്ത: ബിജെപി എംപിയുടെ മകന് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു. നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലിയുടെ മകന് ആകാശ് മുഖോപാധ്യയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ കാര്‍ എത്തുന്നത് കണ്ട് ഓടിമാറിയതിനാല്‍ കാല്‍നടയാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ആകാശ് മദ്യപിച്ചിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. അമിതവേഗത്തില്‍ കാര്‍ വരുന്നത് കണ്ട് വഴിയിലൂടെ പോകുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ആകാശിനെ ജാദവ്പൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മകനെതിരെ എല്ലാ നിയമനടപടികളും
സ്വീകരിക്കണമെന്നാണ് രൂപയുടെ മറുപടി. നിയമം നിയമത്തിന്റെ വഴിക്ക്, രാഷ്ട്രീയമോ, അനുകമ്പയോ ഒന്നും ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്നും അവര്‍ അറിയിച്ചു.