ലക്‌നൗ: ജനങ്ങള്‍ ജാതി-മത ചിന്തകളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് ജനസംഖ്യ കുറയ്ക്കുന്നതിന് വേണ്ടി ആവണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യദിനത്തിലെ ട്വീറ്റിലാണ് യോഗി ഇത്തരത്തില്‍ ഒരു ആഹ്വാനം നടത്തിയത്.
യോഗിയുടെ ട്വീറ്റ് ഇങ്ങനെ, പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ ഉത്തര്‍പ്രദേശിലെ 23 കോടി ജനങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണ്. ദേശീയതയുടെ ആവിഷ്‌കരണമാണ് അണുകുടുംബങ്ങള്‍. ഈ സന്ദേശം പ്രചരിപ്പിക്കുകയും ജനസംഖ്യ കുറയ്ക്കുന്നതിനുള്ള മുന്നേറ്റത്തില്‍ പങ്കാളിയാവുകയും വേണം. എല്ലാ വിഭവങ്ങളും എല്ലാവരിലും എത്തിച്ച് ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ ചിന്ത. എന്നാല്‍ ജനസംഖ്യ നിയന്ത്രണം ഇല്ലാത്തത് വലിയ തടസമാകുകയാണ്.
ജനപിന്തുണ ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ സംരംഭങ്ങള്‍ വിജയിക്കുകയുള്ളുവെന്നാണ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത്. ആളുകളുടെ മനോഭാവം മാറാതെ സാമൂഹിക പരിഷ്‌കരണം ലക്ഷ്യം കാണില്ലെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്നുമാണ് മോഡി പറഞ്ഞത്.