ന്യൂഡൽഹി: ന്യൂഡൽഹിയിൽ ആം ആദ്മി സർക്കാർ വീണ്ടും വാഗ്ദാനം നിറവേറ്റി ജനഹൃദയങ്ങളിലേക്ക്.ഡൽഹിയിൽ സർക്കാർ ബസുകളിൽ വനിതകൾക്ക് യാത്രാ സൗജന്യം ഒക്ടോബർ 29 മുതൽ നടപ്പിലാക്കുമെന്ന്.
മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം അറിയിച്ചത്. വനിതകൾക്ക് സൗജന്യ യാത്ര സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി കെജരിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ ഗതാഗത സംവിധാനത്തെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
മെട്രോ ട്രെയിനുകളിലും വനിതകൾക്ക് യാത്രാ സൗജന്യം നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭ നേരെത്തെയും തീരുമാനിച്ചിരുന്നു.
Discussion about this post