ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ മാറ്റം ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 73ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഷ്ട്രപതി കാശ്മീര്‍ വിഷയം പരാമര്‍ശിച്ചത്. വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണവുമാണ് രാജ്യം സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകാശ്മീരിനെ രണ്ടായി വിഭജിച്ച തീരുമാനം ജനങ്ങള്‍ക്ക് ഗുണകരമാണെന്നും ഇതിലൂടെ മറ്റ് പൗരന്മാര്‍ക്ക് കിട്ടുന്ന തുല്യാവകാശം കാശ്മീരികള്‍ക്കും ലഭിക്കുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വ്യക്തമാക്കി. വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂട്ടായ ചര്‍ച്ചകളിലൂടേയും, മറ്റ് പാര്‍ട്ടികളുടെ സഹകരണത്തോടെയുമാണ് നിരവധി ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ രാഷ്ട്രപിതാവിന്റെ വീക്ഷണം സ്വാധീനിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
Discussion about this post