ന്യൂഡല്‍ഹി: അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്സഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി ശശി തരൂരിനെ നിയമിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം. രാജസ്ഥാന് പിസിസി പ്രസിഡന്റ് സച്ചിന് പൈലറ്റ്, പഞ്ചാബ് പിസിസി പ്രസിഡന്റ് സുനില്‍ ഝക്കര്‍ എന്നിവരാണ് തരൂരിനെ ലോക്സഭ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇടക്കാല പ്രസിഡന്റിനെ തീരുമാന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.
അധിര്‍ രഞ്ജന്‍ ചൗധരി പരാജയമാണെന്നും ആശയപരമായി ബിജെപിയെ നേരിടാന്‍ കൂടുതല്‍ നല്ലത് ശശി തരൂര്‍ നേതാവാകുകയാണെന്നാണ് ഇരുവരും വ്യക്തമാക്കി. കശ്മീര്‍ വിഷയത്തിലെ അപക്വമായ പരാമര്‍ശത്തിലൂടെ അധിര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
അതെസമയം, ഇതര സംസ്ഥാന നേതാക്കളുടെ ആവശ്യം കേരളത്തിലെ എംപിമാര്‍ പിന്താങ്ങിയില്ലെന്നാണ് സൂചന
Discussion about this post