ഹൈദരാബാദ്; നമ്മുടെ നാട്ടിലാണെങ്കില്‍ ഒരു ഓട്ടോറിക്ഷയില്‍ എത്ര ആളുകള്‍ കയറും. പരമാവധി മൂന്ന് പേരെ. ഡ്രൈവര്‍ക്ക് കരുണ തോന്നിയാല്‍ അത് ചിലപ്പോള്‍ നാല് ആകും. നാല് തന്നെ നിയമലംഘനമാണെന്നും അതിനപ്പുറം പോയാല്‍ ‘പോലീസ് പിടിക്കു’മെന്ന് അവര്‍ക്കറിയാം.
അത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഷെയര്‍ വ്യവസ്ഥയില്‍ പത്തും പന്ത്രണ്ടും പേരൊക്കെ ഒരു ഓട്ടോയില്‍ യാത്ര ചെയ്യാറുണ്ട്. എന്നാല്‍ അതിന്റെ ഇരട്ടി ആളുകള്‍ ഒരു ഓട്ടോയില്‍ കയറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
അങ്ങനെ ഒരു ഓട്ടോയുടെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. 24 യാത്രക്കാരാണ് ഈ ഓട്ടോയില്‍ നിന്നും ഇറങ്ങിയത്. സ്ത്രീകളും കുട്ടികളും ഇതിലുണ്ടായിരുന്നു. തെലങ്കാനയിലെ ഭോംഗിറില്‍ നിന്നുള്ളതാണ് വീഡിയോ.
അതെസമയം വീഡിയോ വൈറലായതോടെ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പിഴയും കിട്ടി. നിയമ ലംഘനം നടത്തിയതിനാണ് ഡ്രൈവര്‍ക്ക് പിടി വീണത്.
ടുഡെ ടെലിവിഷനിലെ ആശിഷ് പാണ്ഡെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കു വെച്ചത്. അനുവദനീയമായതിലധികം ആളുകളെ കയറ്റിയാല്‍ പിഴ നല്‍കേണ്ടി വരും’ എന്ന അടിക്കുറിപ്പോടെയാണ് ആശിഷ് വീഡിയോ ഷെയര്‍ ചെയ്തത്.
How many passengers an auto can fill any guess? Alertizen found 24 passengers, all women and children travelling in an Auto in Bhongir. (Motor Vehicles Bill 2019 ask for a fine of Rs 1000/Extra passenger in case of overloading) #Telangana. @TelanganaDGP @tkp1080 #RoadSafety pic.twitter.com/MR2fLid0Nv
— Aashish (@Ashi_IndiaToday) August 11, 2019
Discussion about this post