ഹരിയാന: പിറന്നാള്‍ സമ്മാനമായി ജാഗ്വര്‍ കാര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബിഎംഡബ്ല്യു പുഴയില്‍ തള്ളി യുവാവ്. ഹരിയാനയിലെ യമുനാ നഗറിലാണ് സംഭവം. യുവാവ് തന്നെയാണ് കാര്‍ പുഴയില്‍ മുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.
പിറന്നാളിന് ജാഗ്വര്‍ കാര്‍ വേണമെന്നാണ് യുവാവ് മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. ജാഗ്വറിന് പകരം 35 ലക്ഷം വിലയുള്ള ബിഎംഡബ്ല്യു കാറാണ് പിതാവ് വാങ്ങിക്കൊടുത്തത്. ഹരിയാനയിലെ അറിയപ്പെടുന്ന ഭൂവുടമായാണ് യുവാവിന്റെ പിതാവ്.
എന്നാല്‍ ജാഗ്വര്‍ കിട്ടാത്ത അരിശത്തില്‍ യുവാവ് ബിഎംഡബ്ല്യു പുഴയില്‍ തള്ളിയിടുകയായിരുന്നു. ദേഷ്യം മാറിയതോടെ പുഴയുടെ മധ്യഭാഗത്ത് അകപ്പെട്ട കാര്‍ കരയിലെത്തിക്കാനും യുവാവ് ശ്രമിച്ചു. ദേഷ്യം ശമിച്ചതോടെ യുവാവ് പ്രദേശവാസികളുടെ സഹായത്തോടെ കാര്‍ കരയിലെത്തിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post