ന്യൂഡല്‍ഹി: കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശിക്കും. വ്യോമ സന്ദര്‍ശനമാകും നടത്തുന്നത്. ബെലഗാവി ജില്ലയിലെ പ്രദേശങ്ങളിലാണ് അമിത് ഷാ സന്ദര്‍ശനം നടത്തുന്നത്.
കര്‍ണാടകത്തിലെ മഴക്കെടുതിയില്‍ 30 ഓളം പേരാണ് മരിച്ചത്. ശക്തമായ മഴയില്‍ കര്‍ണാടകയിലെ 17 ജില്ലകളാണ് വെള്ളപ്പൊക്കത്തിലായത്. വെള്ളപൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ സംയുക്തസേനയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വയനാടിനോടും കണ്ണൂരിനോടും അതിര്‍ത്തി പങ്കിടുന്ന കുടക് ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.
മഴ കുറഞ്ഞെങ്കിലും വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവി, ഹവേരി ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ആയിരക്കണക്കിന് ഗ്രാമീണര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബെല്‍ഗാമില്‍ ഗര്‍ഭിണികളായ രണ്ട് സ്ത്രീകളും രണ്ട് പിഞ്ചുകുട്ടികളും ഉള്‍പ്പെടെ കുടുങ്ങി കിടന്ന 85 പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു.