ചെന്നൈ: എംഡിഎംകെ നേതാവ് വൈകോയ്ക്കൊപ്പം ഒരു സെല്‍ഫിയെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കുറഞ്ഞത് 100 രൂപയെങ്കിലും കൈയ്യില്‍ കരുതണം. എംഡിഎംകെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വൈകോയുടെ ഫോട്ടോയെടുക്കാനായി പാര്‍ട്ടിയ്ക്ക് സംഭാവന നല്‍കേണ്ട കാര്യത്തെക്കുറിച്ച് പറയുന്നത്.
ഇനിമുതല്‍ വൈകോയെ ആദരിക്കുന്നതിന്റെ ഭാഗമായി അനുയായികള്‍ ഷാളുകള്‍ അണിയിക്കരുതെന്നും നിര്‍ദേശമുണ്ട്. അതിന് പകരം പാര്‍ട്ടിക്ക് പണം സംഭാവന നല്‍കണം. എന്നാല്‍ വൈകോയുടെ ഫോട്ടോയ്ക്കും സെല്‍ഫിക്കും പണം നല്‍കണമെന്ന നിര്‍ദേശം എന്തിനാണെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.
പാര്‍ട്ടിയില്‍ അംഗങ്ങളോട് ആജീവാനന്ത അംഗങ്ങളായി രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എം ഡി എം കെ ജനറല്‍ സെക്രട്ടറിയായ വൈകോ, രാജ്യസഭാംഗം കൂടിയാണ്.