ന്യൂഡല്‍ഹി: ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെ മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബുധനാഴ്ച അഭിസംബോധന ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോള്‍ വ്യാഴാഴ്ച അഭിസംബോധന ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തി.
ഓള് ഇന്ത്യ റേഡിയോയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇത് സംബന്ധിച്ച ട്വീറ്റ് വന്നിരുന്നു. എന്നാല്‍ ഈ ട്വീറ്റ് ഓള് ഇന്ത്യ റേഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോഡിയുടെ ഓഫീസില്‍ നിന്ന് പ്രഖ്യാപനം എത്തിയിരിക്കുന്നത്.
Prime Minister Shri @narendramodi will be addressing the nation at 8 PM today.
— PMO India (@PMOIndia) August 8, 2019
All India Radio has deleted its tweet about the address of PM Narendra Modi to the nation through its platform, today. pic.twitter.com/H5cvJ1Tf9i
— ANI (@ANI) August 8, 2019
Discussion about this post