ശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. ഇനി കശ്മീരിലെ സുന്ദരികളെ വിവാഹം കഴിക്കാം എന്ന തിരിച്ചറിവ് ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്നുണ്ടെന്നായിരുന്നു എംഎല്‍എ വിക്രം സൈനി പറഞ്ഞത്.
”അവിടെ പോയി വിവാഹം കഴിക്കാം എന്നതില്‍ അവിവാഹിതരായ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ഇപ്പോള്‍ അതൊരു പ്രശ്നമല്ല, നേരത്തെ അവിടെ സ്ത്രീകള്‍ക്കെതിരെ ഒരുപാട് പീഡനങ്ങള്‍ നടന്നിരുന്നു.”- എംഎല്‍എ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഇദ്ദേഹത്തിന്റെ വാക്കുകളെ സദസ് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തരോടുള്ള പ്രസംഗത്തിനിടെയായിരുന്നു ഉത്തര്‍പ്രദേശിലെ കത്വാലിയില്‍ നിന്നുള്ള എംഎല്‍എയായ സെയ്‌നിയുടെ പ്രസ്താവന.
ഒരു കശ്മീരി പെണ്‍കുട്ടി ഉത്തര്‍പ്രദേശുകാരനായ ഒരാളെ വിവാഹം ചെയ്തിരുന്നെങ്കില്‍ അവളുടെ പൗരത്വം നഷ്ടമാകുമായിരുന്നു. ഇന്ത്യയിലും കശ്മീരിലും രണ്ട് പൗരത്വങ്ങളാണ് ഉണ്ടായിരുന്നത്. ഇനി പാര്‍ട്ടിയിലെ മുസ്ലിം അണികള്‍ക്ക് അവിടെ നിന്ന് വിവാഹം ചെയ്യാം, ഇവിടെയുള്ള മുസ്ലീങ്ങളും ഇത് തീര്‍ച്ചയായും ആഘോഷിക്കണം. കശ്മീരില്‍ നിന്നുള്ള സുന്ദരികളായ പെണ്‍കുട്ടികളെ നിങ്ങള്‍ക്കും വിവാഹം കഴിക്കാം. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന കാര്യമാണിതെന്നും സെയ്‌നി പറഞ്ഞു.
Muzaffarnagar BJP MLA Vikram Saini on abrogation of Article 370.
"Muslim karyakartas sitting here should be celebrating. Marry "gori ladki" from Kashmir now" pic.twitter.com/tRhZXy8IZq
— Piyush Rai (@Benarasiyaa) 6 August 2019
Discussion about this post