ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ നിര്യാണം താങ്ങാനാകാതെ തേങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ന് രാവിലെ സുഷമ സ്വരാജിന്റെ വീട്ടിലെത്തിയ മോഡി തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകയുടെ ഭൗതിക ശരീരത്തിന് മുന്നിൽ വിയോഗം താങ്ങാനാകാതെ വിതുമ്പി. സുഷമ സ്വരാജിന്റെ മകളേയും കുടുംബാംഗങ്ങളേയും സന്ദർശിച്ച് സമാധാനിപ്പിക്കുന്നതിനിടെ കരച്ചിലടക്കാൻ പാടുപെടുന്ന പ്രധാനമന്ത്രിയെയാണ് കാണാനായത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് സുഷമ സ്വരാജിന്റെ വിയോഗ വാർത്തയോട് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തിൽ രാജ്യം കേഴുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു.
കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും അദ്ദേഹം അനുസ്മരിച്ചിരുന്നു. ബിജെപി മുതിർന്ന നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് ഹൃദയാഘാതത്തെ തുടർന്നാണ് ഡൽഹി എയിംസിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. കുറച്ചുനാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
#WATCH Prime Minister Narendra Modi pays last respects to former External Affairs Minister and BJP leader #SushmaSwaraj. pic.twitter.com/Sv02MtoSiH
— ANI (@ANI) August 7, 2019