ചെന്നൈ: ആന്‍ഡമാന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗജ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ അടിക്കും. നാഗപട്ടണത്തിന് 800 കിലോമീറ്റര്‍ ദൂരത്തായിട്ടുള്ള ഗജ ചുഴലിക്കാറ്റ് നവംബര്‍ 15 ന് ഉച്ചകഴിഞ്ഞ് ചെന്നെയിലെക്കും നാഗപട്ടണത്തിലെക്കും കടക്കുമെന്നാണ് റിപ്പോര്‍ട്ട്. കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
കാരയ്ക്കല്‍, കടലൂര്‍, തഞ്ചാവൂര്‍, പുതുച്ചേരി, വില്ലുപുരം എന്നിവടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.