ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിയോഗം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ പലരും കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി നേര്‍ന്നു. ഇന്നലെ രാത്രിയാണ് സുഷമ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഇപ്പോള്‍ സുഷമയുടെ മരണവാര്‍ത്ത പോലെ തന്നെ സൈബര്‍ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് അവസാനം എത്തിയ ട്വീറ്റ്. ഏറ്റവും ഒടുവില്‍ എത്തിയ ട്വീറ്റ് കാശ്മീര്‍ വിഭജനത്തെ കുറിച്ചുള്ള ബില്ലായിരുന്നു. ജീവിതകാലത്ത് കാണാനാഗ്രഹിച്ച ദിവസം എന്നാണ് മോഡിയെ അഭിനന്ദിച്ചുള്ള ട്വീറ്റില്‍ സുഷമ കുറിച്ചത്. പ്രധാനമന്ത്രിയോട് വളരെയധികം നന്ദിയുണ്ടെന്ന് കുറിച്ച ട്വീറ്റില്‍ കാശ്മീരിലെ സര്‍ക്കാര്‍ നടപടിയിലെ സന്തോഷമാണ് പ്രകടിപ്പിക്കപ്പെട്ടത്.
രാത്രിയോടെ അവര്‍ ജീവിതത്തില്‍ നിന്ന് യാത്രയാകുമ്പോള്‍ ആ ട്വീറ്റില്‍ നോക്കി കണ്ണീര് പൊഴിക്കുകയാണ് ഇന്ന് സൈബര്‍ ലോകം. പ്രവാസ ലോകവും ഞെട്ടലില്‍ തന്നെയാണ്. വിളിച്ചാല്‍ വിളിപ്പുറത്തുള്ള നല്ല നേതാവിനെ നഷ്ടപ്പെട്ട ആഘാതത്തിലാണ് ലോകം. വിദേശ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ട്വിറ്ററിലൂടെ ശ്രദ്ധേയമായ ഇടപെടല്‍ നടത്തി ഏവരുടെയും പ്രിയങ്കരിയായി മാറിയ നേതാവാണ് സുഷമ സ്വരാജ്.
प्रधान मंत्री जी – आपका हार्दिक अभिनन्दन. मैं अपने जीवन में इस दिन को देखने की प्रतीक्षा कर रही थी. @narendramodi ji – Thank you Prime Minister. Thank you very much. I was waiting to see this day in my lifetime.
— Sushma Swaraj (@SushmaSwaraj) August 6, 2019
Discussion about this post