ബംഗളൂരു: രാജ്യത്തിന്റെ ചാന്ദ്രഗവേഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ അഞ്ചാം ഘട്ട ഭ്രമണപഥവികസനം വിജയകരമായി പൂര്‍ത്തായായതായി ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചെവ്വാഴ്ച ഉച്ചക്ക് ശേഷം 3.04 ഓടെയാണ് ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായത്. 1041 സെക്കന്‍ഡ് (17 മിനിറ്റ് 35 സെക്കന്‍ഡ് ) നേരത്തേക്ക് പേടകത്തിലെ പ്രപള്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്.
ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 142975 കിലോമീറ്ററുമായ ഭ്രമണപഥത്തില്‍ പേടകമെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഓഗസ്റ്റ് 14നാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങുക. ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് കണക്കാക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകുമെന്നാണ് ഇസ്റൊയുടെ പ്രതീക്ഷ.
Discussion about this post