ന്യൂഡല്‍ഹി: ജമ്മു-കാശ്മീര്‍ വിഭജനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാജ്യസഭ പാസാക്കിയ ബില്‍ ചൊവ്വാഴ്ച ലോക്സഭ ചര്‍ച്ചയ്ക്ക് വെയ്ക്കും. ചൊവ്വാഴ്ച തന്നെ ബില്‍ പാസാക്കിയെടുക്കാനാണ് തീരുമാനം. നിലവില്‍ നിശ്ചയിച്ചതനുസരിച്ച് ബുധനാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗ തീരുമാനം ആയിട്ടില്ല. കേന്ദ്രമന്ത്രി സഭായോഗത്തിനു ശേഷം രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാനായി ആഭ്യന്തരമന്ത്രി അമിത് ഷാ കൈവശംവെച്ച ഫയലിലെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് ലഭ്യമായിരുന്നു.
അതിലാണ് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, വിവരം ചോര്‍ന്നതിനാല്‍ തീരുമാനം മാറ്റുമോ എന്ന കാര്യത്തിലും അറിവില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും ധാരണയായിട്ടുണ്ട്. ജമ്മു-കാശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര സെക്രട്ടറി അവിടം സന്ദര്‍ശിക്കാനാണ് മറ്റൊരു തീരുമാനം.
Discussion about this post