ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഴയകാല സമര ചിത്രം പങ്കുവെച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ”വാഗ്ദാനം പാലിച്ചെന്ന” കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ട്വിറ്ററിലാണ് കുറിപ്പ് ഇട്ടിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൂ, ഭീകരവാദം ഇല്ലാതാക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നെഴുതിയ ബാനര്‍ കെട്ടിയതിനു മുന്‍പില്‍ ഇരിക്കുന്ന മോഡിയുടെ ചിത്രമാണ് രാം മാധവ് പങ്കുവെച്ചത്. എന്നാല്‍ എന്നാണ് ഈ പരിപാടി നടന്നതെന്ന കാര്യം ട്വീറ്റില്‍ വ്യക്തമല്ല.
ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതായുള്ള ഉത്തരവ് രാഷ്ട്രപതി തിങ്കളാഴ്ച ഒപ്പുവച്ചിരുന്നു. ഇതു സംബന്ധിച്ച പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. കാശ്മീരിന്റെ പദവി എടുത്ത് മാറ്റിയതോടെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് നിന്ന് ഉയരുന്നത്. ഭരണഘടന വലിച്ച് കീറിയും വസ്ത്രങ്ങള്‍ വലിച്ച് കീറിയും പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.
Promise fulfilled pic.twitter.com/iiHQtFxopd
— Ram Madhav (@rammadhavbjp) August 5, 2019
Discussion about this post