ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനാകും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
അനുച്ഛേദം 370 റദ്ദാക്കാനുള്ള രാഷ്ട്രപതി ഒപ്പുവെച്ച ഉത്തരവ്, തിങ്കളാഴ്ച രാവിലെയാണ്
ആഭ്യന്തര മന്ത്രി അമിത് ഷാ പ്രമേയമായി രാജ്യസഭയില്‍ അവതരിപ്പിച്ചത്. അനുച്ഛേദം റദ്ദാക്കിയതോടെ 370 പ്രകാരം കാശ്മീരിന് ലഭിച്ചിരുന്ന പ്രത്യേക പദവി ഇതോടെ ഇല്ലാതാകും.
ഇവയെ കൂടാതെ കാശ്മീരിനെ രണ്ടായി വിഭജിക്കുന്ന ബില്ലും അമിത് ഷാ അവതരിപ്പിച്ചു. ജമ്മുകാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനാണ് ബില്ല് പറയുന്നത്. ഇതില്‍ ജമ്മുകാശ്മീര്‍ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമാകും. ബില്ലിനെതിരെ വന്‍ പ്രതിപക്ഷ പ്രതിഷേധമാണ് ഉണ്ടായത്.
ബില്ലില്‍ പ്രതിഷേധിച്ച് രണ്ട് പിഡിപി അംഗങ്ങള്‍ ഭരണഘടന വലിച്ചു കീറി. ഇവരെ രാജ്യസഭ പുറത്താക്കി. ബിജെപി ഭരണഘടനയുടെ അന്ത്യം കുറിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ പറഞ്ഞു.
Discussion about this post