ബാന്ദ: രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസാക്കിയത് ആഘോഷിച്ചതിന്റെ പേരില്‍ യുവതിയെ മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം നടന്നത്. മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കുന്നതു കണ്ട് ആഘോഷിക്കുകയായിരുന്ന ജിഗ്നി ഗ്രാമവാസിയായ മുഫീദ ഖാത്തൂനെയാണ് ഭര്‍ത്താവ് ശംസുദ്ദീന്‍ മുത്തലാഖ് ചൊല്ലിയത്.
ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മുഫീദ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശംസുദ്ദീനെതിരെ കേസെടുത്തതായി ബിന്ദ്കി സര്‍ക്കിള്‍ ഓഫീസര്‍ അഭിഷേക് തിവാരി അറിയിച്ചു.
ശംസുദ്ദീനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൂലൈ 30നാണ് മുത്തലാഖ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇതനുസരിച്ച് ഭാര്യയെ ഒറ്റയടിക്ക് തലാഖ് ചൊല്ലുന്നയാള്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും.
Discussion about this post