ചെന്നൈ: ജലക്ഷാമം രൂക്ഷമായ തമിഴ്നാട്ടില്‍ നല്ല മഴ ലഭിക്കാന്‍ ദേവിക്ക് 2000 കിലോ ഗ്രാം പഴങ്ങള്‍ കൊണ്ട് വഴിപാട്. തമിഴ്നാട്ടിലെ മഹാളി അമ്മന്‍ ക്ഷേത്രത്തിലാണ് ആടി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രം പഴങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.
ആടി മാസത്തില്‍ നടങ്ങുന്ന ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രം അലങ്കരിക്കുന്നത് ഇവിടെ പതിവാണ്. 28 ഇനം പഴവര്‍ഗങ്ങള്‍ കൊണ്ടാണ് ക്ഷേത്രത്തിന്റെ ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ പൂക്കളായിരുന്നെങ്കില്‍ ഇത്തവണ പഴങ്ങളാണ് ആ സ്ഥാനം കയ്യടിക്കിയതെന്ന് ഭക്തയായ വിശ്രുത പറഞ്ഞു. ആടി ഉത്സവത്തിന്റെ ഭാഗമായി വളരെ പേര് കേട്ട ക്ഷേത്രമാണ് മഹാളി അമ്പലം.
നാട്ടില്‍ നല്ല മഴ കിട്ടാന്‍ നിരന്തരം പ്രാര്‍ത്ഥനകള്‍ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ക്ഷേത്രം വിവിധ തരം പഴങ്ങള്‍ കൊണ്ട് അലങ്കരിച്ചതെന്നും ക്ഷേത്രത്തിലെ പൂജാരി കൃഷ്ണമൂര്‍ത്തി പറഞ്ഞു.
Discussion about this post