മുംബൈ: കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം. താനെ, പാല്‍ഖര്‍, കൊങ്കന്‍ മേഖലകളില്‍ കഴിഞ്ഞദിവസം കനത്ത മഴയാണ് പെയ്തത്. റോഡ്, റെയില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. ലോക്കല്‍ ട്രെയിനുകളുടെ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മുംബൈ നഗരത്തിലെ മിഠി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചിരിക്കുകയാണ്.
കനത്ത മഴയില്‍ നവിമുംബൈയില്‍ ഖാര്‍ഘറിലെ വെള്ളച്ചാട്ടത്തില്‍വീണ് മലയാളി ഉള്‍പ്പടെ മൂന്നു കോളേജ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. നെരുള്‍ സെക്ടര്‍ 15ല്‍ താമസിക്കുന്ന പാലക്കാട് മുണ്ടൂര്‍ സ്വദേശിനി ആരതിയാണ്(19) ആണ് മരിച്ചത്. ഒരാളെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും ഇവര്‍ ഇത് അവഗണിച്ചാണ് ഖാര്‍ഖര്‍ വെള്ളച്ചാട്ടം കാണാനായി എത്തിയത്. വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോള്‍ കുത്തൊഴുക്കില്‍പ്പെടുകയായിരുന്നു. കനത്ത മഴയില്‍ മലമുകളില്‍നിന്ന് മലവെള്ളപ്പാച്ചില്‍ ഉണ്ടായതാണ് അപകടകാരണം.
Discussion about this post