അയര്‍ലന്‍ഡ് സമുദ്രമേഖലയില്‍ നടത്തിയ പര്യവേഷണത്തിനിടെ ചുറ്റികത്തലയന്‍ സ്രാവിനെ കണ്ടെത്തി. ആദ്യമായിട്ടാണ് ഐറിഷ് തീരത്ത് ഇത്തരം സ്രാവിനെ കാണപ്പെടുന്നത്. സാധാരണയായി ഉഷ്ണമേഖലാ പ്രദേശത്താണ് ചുറ്റികത്തലയന്‍ സ്രാവിനെ കാണാറുള്ളത്. എന്നാല്‍ സ്രാവുകള്‍ ഐറിഷ് തീരത്തേക്ക് ചേക്കേറിയതിന് പിന്നില്‍ ആഗോളതാപനത്തിന്റെ ദുരന്ത സൂചകളായിട്ടാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
ഇതുവരെ ചുറ്റികത്തലയന്‍ സ്രാവുകളെ പരമാവധി ബ്രിട്ടന്റെ തീരത്തു വരെയാണ് വടക്കന്‍ മേഖലയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇപ്പോള്‍ അയര്‍ലന്‍ഡ് തീരത്ത് ഒരു കൂട്ടം ചുറ്റികത്തലയന്‍ സ്രാവുകളെ കണ്ടെത്തിയത് ജനങ്ങളില്‍ ഭീതിപടര്‍ത്തി. ഇതിന് പിന്നില്‍ കാലാവസ്ഥാ വ്യതിയാനത്തിന് നിര്‍ണായക പങ്കുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
Discussion about this post