പാലക്കാട്: ചങ്കുറപ്പിന്റെയും ആത്മവിശ്വാസത്തിന്റെയും മുഖമുദ്ര പതിപ്പിച്ച ഒരു സ്ത്രീയുടെ പോരാട്ടമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ആഗ്രയില്‍ നിന്നും പാലക്കാട് ബിവറേജസ് കോര്പറേഷന് ഗോഡൗണിലേക്ക് ലോഡുമായി എത്തുന്ന ഈ പെണ് ഡ്രൈവറെ നാട്ടുകാര്‍ക്ക് ഏറേ അത്ഭുതത്തോടെയാണ് കാണുന്നത്.
ചങ്കുറപ്പും ചങ്കൂറ്റത്തിന്റെയും ഉത്തമ ഉദാഹരണമായ അവള് ആഗ്രയില്‍ നിന്നും 2346 കിലോ മീറ്റര്‍ പിന്നിട്ട് സഹായത്തിന് ഒരു ക്ളീനര്‍ പോലും കൂടെ ഇല്ലാതെയാണ് മഹീന്ദ്രയുടെ 14 ടയര്‍ വീല്‍ ഉള്ള ആ വലിയ കൂറ്റന്‍ ഫുള്‍ ലോഡ് നാവിസ്റ്റര്‍ ട്രക്ക് ഓടിച്ച് പാലക്കാട് എത്തുന്നത്. ആണുങ്ങള് മാത്രം അനുഷ്ഠിച്ചിരുന്ന ജോലിയാണ് 45 കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ ഉത്തര്‍പ്രദേശ് സ്വദേശിനി യോഗിത രഘുവംശി തെരഞ്ഞെടുത്തത്.
തന്റെ ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണവും തുടര്‍ന്ന് തനിക്കും മക്കള്‍ക്കും അവകാശപ്പെട്ട സ്വത്തുക്കള്‍ എല്ലാം ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടി എടുത്തതും യോഗിതയുടെ ജീവിതം ദുരിതത്തിലാഴ്ത്തി. കൊമേഴ്സ്/നിയമ ബിരുദധാരിയാണെങ്കിലും 2000 മുതലാണ് യോഗിത ആണുങ്ങള് മാത്രം പയറ്റിത്തെളിഞ്ഞ ജോലി തെരഞ്ഞെടുത്തത്.
പലരും യോഗിതയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും രണ്ടു മക്കളെ പോറ്റാന്‍ വേണ്ടി യോഗിതയ്ക്ക് ഈ ജോലി ഒരു അനിവാര്യമായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വാര്‍ത്തകളിലിടം നേടിയ സംഭവം ഇപ്പോള്‍ നിരവധി ഗ്രൂപ്പുകളിലും പേഴ്സണല്‍ അക്കൗണ്ടുകളിലും വീണ്ടും ചര്‍ച്ചയാകുകയാണ്. ജീവിതത്തില്‍ ഏത്പ്ര തിസന്ധിഘട്ടത്തെയും മറികടക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും, ഉണ്ടെങ്കില്‍ ഇനിയും സ്ത്രീകളുടെ ഇടയില്‍ ഒരായിരം യോഗിതമാര്‍ ഉണ്ടാവും. സ്ത്രീ സമൂഹത്തിന് തന്നെ മാതൃക ആണ് ഈ ധീര വനിത.
ഫേസ് ബുക്ക് പോസ്റ്റ്
പാലക്കാട്ടെ ബിവറേജസ് കോര്പറേഷന് ഗോഡൗണില്‍ ലോഡുമായി എത്തുന്ന ഒരു ലോറി നാട്ടുകാര്‍ക്ക് ഏറെ പ്രീയപ്പെട്ടതാണ്. കാരണം ആ കൂറ്റന്‍ മഹീന്ദ്രാ നാവിസ്റ്റര്‍ ട്രക്ക് ഓടിക്കുന്നത് ഒരു വനിതയാണ്. 45 കാരിയായ യോഗിതരഘുവംശി.
14 ചക്രങ്ങളുള്ള ലോറിയില്‍ ക്ലീനര്‍ പോലുമില്ലാതെ 2341കിലോമീറ്റര്‍ കടന്നാണ് ആഗ്രയില്‍ നിന്നും അവര്‍ പാലക്കാട്ടെത്തുന്നത്. വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള് മാത്രം പയറ്റിയതെളിഞ്ഞ ദുര്‍ഘടമായ നിരത്തുകളിലേക്ക് ഒരു പഴയ ട്രക്കിലേറി കോമേഴ്സ്/നിയമ ബിരുദധാരിണി ആയ ഈ ഉത്തര്‍ പ്രദേശുകാരി എത്തിയത് 2000ലാണ്.
ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവിന്റെ മരണ ശേഷം, അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോള്‍,രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ജോലി തിരഞ്ഞെടുത്തു. അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ട്രക്കോടിച്ചു….. ഏകാകിയായി!
അദ്ധ്വാനിക്കാനുള്ള മനസും പ്രതികൂലാവസ്ഥകളെ നേരിടാനുള്ള ചങ്കൂറ്റവും ഉണ്ടങ്കില്‍ ഈ മഹാരാജ്യത്ത് ലക്ഷോപലക്ഷം യോഗിതമാര്‍ ഉണ്ടാകും. സ്ത്രീ സമത്വം ശക്തിപ്പെടും. സ്ത്രീത്വത്തെ ആദരവോടെ കാണുന്ന നല്ല തലമുറ ഇവിടെയുണ്ട് എന്നതിനുള്ള തെളിവ് കൂടിയാണ് യോഗിത.
Discussion about this post