തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് നേരെ വധഭീഷണി മുഴക്കിയ ആള് പിടിയില്‍. എറണാകുളം ചേരാനെല്ലൂര്‍ എടവൂര്‍ ചിറ്റപ്പറമ്പന് ഹൗസില്‍ സിപി തോമസ് (45) ആണ് പിടിയിലായത്. തൃശ്ശൂര്‍ ഈസ്റ്റ് എസ്ഐ ഉമേഷ് കെ യുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. ജൂണ്‍ 13-ന് പൊന്ന്യം ചന്ദ്രന് ഫോണിലൂടെ വധഭീഷണി ഉണ്ടായത്.
ഫ്രാങ്കോ മുളയ്ക്കലിനെ പരാമര്‍ശിക്കുന്ന കാര്‍ട്ടൂണിന് ലളിതകലാ അക്കാദമി അവാര്‍ഡ് കൊടുത്തതിന്റെ പേരിലായിരുന്നു വധഭീഷണി. കത്തോലിക്കാസഭയുടെ പ്രതിനിധി എന്ന് പറഞ്ഞാണ് ഫോണ്‍ വിളി നന്നത്. ഫോണ്‍വിളി ഇരുപതുമിനിറ്റോളം നീണ്ടുനിന്നു.
Discussion about this post