ബംഗളൂരു: ബംഗളൂരുവില്‍ ടിക് ടോക് ചിത്രീകരണത്തിനിടെ പരിക്കേറ്റ 22കാരന്‍ മരിച്ചു. കര്‍ണാടക തുമകൂരു സ്വദേശി കുമാറാണ് മരിച്ചത്. കുമാര്‍ പ്രദേശത്തെ പാട്ടുകാരനും ഡാന്‍സറുമാണ്. കഴിഞ്ഞ മാസം 15ന് ടിക് ടോകില്‍ പ്രദര്‍ശിപ്പിക്കാനായി വായുവില്‍ തലകീഴായി മറിയുന്ന വീഡിയോ ദൃശ്യം ചിത്രീകരിക്കുന്നതിനിടെയാണ് യുവാവിന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റത്.
തുടര്‍ന്ന് കുമാര്‍ എട്ട് ദിവസമായി ബംഗളൂരു വിക്ടോറിയ കോളേജില്‍ ചികിത്സയിലായിരുന്നു. വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുമാര്‍ അഭ്യാസം ചെയ്യുന്ന വീഡിയോയില്‍ തലക്കുത്തി വീഴുന്നതും കഴുത്ത് മടങ്ങുന്നതും കാണാം. യുവാവ് ടിക് ടോക്കില്‍ വീഡിയോകള്‍ ചെയ്ത് പ്രശസ്തനായാല്‍ റിയാലിറ്റി ഷോയിലുള്‍പ്പെടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് കൂട്ടുകാരോട് പറഞ്ഞിരുന്നു.
Discussion about this post