ആലപ്പുഴ: ആലപ്പുഴയില്‍ കടയുടമയെ കബളിപ്പിച്ച് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ആലപ്പുഴ സക്കറിയാ വാര്‍ഡ് പുളിമൂട്ടില്‍ മുഹമ്മദ് ഹാരിദി (42)നെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ജനറല്‍ ആശുപത്രിയ്ക്ക് സമീപമുള്ള ഷാ മൊബൈല്‍ കടയില്‍ നിന്ന് 18 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തതിനാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കടയുടമ അജിംഷായുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
കടയുടമയുടെ വിശ്വസ്തനായി കൂടിയശേഷമാണ് തട്ടിപ്പ് നടത്തിയത്. ലക്ഷദ്വീപില്‍ കൊണ്ടുപോയി വില്‍പ്പന നടത്താമെന്ന് പറഞ്ഞാണ് പലഘട്ടങ്ങളിലായി ഇയാള്‍ ഫോണുകള്‍ കൊണ്ടുപോയത്. 6000 രൂപ മുതല്‍ 75,000 രൂപയുടെ ഫോണുകളാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്.
ഏറെക്കാലമായി ഫോണിന്റെ പണം ആവശ്യപ്പെട്ടിട്ടും ഇയാള്‍ നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് കടയുടമ പരാതി നല്‍കിയത്.
Discussion about this post