കോഴിക്കോട്: കോഴിക്കോട് മെഡിക്കില്‍ സെ്റ്റന്റ് വിതരണം നിലച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 15 ഓളം ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ശസ്ത്രക്രിയകള്‍ നടത്തേണ്ട പലരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയാണ്.
മരുന്ന് വിതരണം നിലച്ചത് സാധാരണക്കാരെയും ദുരുതത്തിലാഴ്ത്തിയിരിക്കുകയാണ്. ജനുവരി മാസം തന്നെ കുടിശ്ശിക അടച്ച് തീര്‍ക്കണമെന്നും ഇല്ലെങ്കില്‍ വിതരണം നിര്‍ത്തുമെന്ന് വിതരണക്കാര്‍ നേരത്തെ ആശുപത്രി അധികൃതര്‍ക്ക് മുന്നിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ നിശ്ചിത സമയത്തിന് ശേഷവും ആശുപത്രി അധികൃതര്‍ കുടിശ്ശിക തീര്‍ക്കാന്‍ നടപടി എടുത്തില്ല. ഈ സാഹചര്യത്തില്‍ മരുന്ന് വിതരണം പൂര്‍ണ്ണമായി നിര്‍ത്താന്‍ മരുന്ന് ,സറ്റെന്റ കമ്പനികള്‍ തീരുമാനിച്ചത്. അതെ സമയം കാലവര്‍ഷവും പകര്‍ച്ചവ്യാധികളും പടര്‍ന്ന് പിടിക്കുന്ന ഈ സാഹചര്യത്തില്‍ മരുന്ന് വിതരണം നിര്‍ത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
Discussion about this post