ന്യൂഡല്‍ഹി: ബംഗളില്‍ നിന്നുള്ള ലോക്‌സഭ എംപിയും നടിയുമായ നുസ്രത്ത് ജഹാന്‍ വിവാഹിതയായി. വ്യവസായിയായ നിഖില്‍ ജെയിന്‍ ആണ് വരന്‍. തുര്‍ക്കിയിലെ ബോഡ്രം നഗരത്തില്‍ ബുധനാഴ്ചയായിരുന്നു ചടങ്ങ് നടന്നത്. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നടക്കവെയായിരുന്നു എംപിയുടെ വിവാഹം. അതിനാല്‍ തന്നെ അവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ല.
എംപിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിയാണ് നുസ്രത്ത് ജഹാന്‍. നുസ്രത്ത് ജഹാന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എംപിയായ മിമി ചക്രവര്‍ത്തിയ്ക്കും സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ല.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന നവദമ്പതികള്‍ ജൂലായ് നാലിന് കൊല്‍ക്കത്തയില്‍ വിവാഹസല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. പ്രമുഖ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയനേതാക്കളും വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
Towards a happily ever after with Nikhil Jain ❤️ pic.twitter.com/yqo8xHqohj
— Nusrat (@nusratchirps) June 19, 2019
Discussion about this post