സനല്‍ കുമാര്‍ കൊലപാതകം; തനിക്ക് ഭീഷണിയുണ്ട്! സംരക്ഷണം വേണം; ദൃക്‌സാക്ഷി മാഹീന്‍

മാഹീന്‍ നടത്തുന്ന ഹോട്ടലിന് മുന്നിലാണ് സനല്‍കുമാര്‍ കൊല്ലപ്പെട്ടത്.

തിരുവനന്തപുരം: സനല്‍ കുമാര്‍ കൊലക്കേസിലെ ദൃക്‌സാക്ഷിക്ക് ഭീഷണി.
സംഭവം പോലീസിനോട് പറഞ്ഞതിന്റെ പേരില്‍ തനിക്ക് ഭീഷണിയുണ്ട്. ഹോട്ടല്‍ നടത്തുന്ന തനിക്ക് കച്ചവടം നിര്‍ത്തേണ്ട സ്ഥിതിയാണ്.ഹോട്ടലിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും മാഹീന്‍ ആരോപിച്ചു.

തനിക്ക് വലിയ മാനസിക സംഘര്‍ഷമാണ് ഉണ്ടാക്കുന്നത്. ജീവന് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയുണ്ട്. തനിക്ക് സംരക്ഷണം വേണമെന്നും മാഹീന്‍ പറഞ്ഞു. മൊഴി കൊടുത്തതിന് ശേഷം കടയ്ക്ക് മുന്നിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. തല്‍സ്ഥിതി തുടര്‍ന്നാല്‍ കട ഉപേക്ഷിച്ച് തന്റെ സ്വദേശമായ പൂവ്വാറിലേക്ക് പോകാനാണ് തീരുമാനമെന്നും മാഹീന്‍ പറഞ്ഞു.

മാഹീന്‍ നടത്തുന്ന ഹോട്ടലിന് മുന്നിലാണ് സനല്‍കുമാര്‍ കൊല്ലപ്പെട്ടത്.

Exit mobile version