കണ്ണൂര്‍: തളിപ്പറമ്പില്‍ കുറുക്കന്റെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്. പുതിയപുരയില്‍ മുഹമ്മദ് (64), തയ്യില്ഹൗസിലെ ടി ബിനീഷ് (36), പള്ളിപ്പറമ്പിലെ വലിയ പുതിയേടത്ത് ടിവി ഫാത്തിമ (60), ആമിന (35), സഫ്വാന് (17), പള്ളിയത്ത് മുഹമ്മദ് (60), സാദിഖ് (24), മുസ്തഫ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജില്ല ആശുപത്രിയില്‍ എത്തിച്ചു.
തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. മയ്യില്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ തൈലവളപ്പ്, കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പള്ളിയത്ത്, കൊളച്ചേരി പഞ്ചായത്തിലെ കോടിപ്പൊയില്‍ എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ക്കാണ് കുറക്കന്റെ കടിയേറ്റത്.
രാത്രി സമയങ്ങളില്‍ കുറക്കന്റെ സഞ്ചാരം പ്രദേശവാസികള്‍ക്ക് ഭീഷണിയായിരുന്നു. ഇതിനെതിരെ വനം വകുപ്പിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
Discussion about this post