പാട്ന: വായു ചുഴലിക്കാറ്റ് തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ വടക്കന്‍ ഗുജറാത്ത് തീരത്തേക്ക് അടുക്കുമെന്നാണ് നിലവിലെ കാലാവസ്ഥ പ്രവചനം. ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തീരത്ത് കനത്ത മഴ തുടരുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരളാ തീരത്ത് മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ കേരളത്തിലും ലക്ഷദ്വീപിലും വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറില്‍ കേരള തീരത്തും ലക്ഷദ്വീപിലും പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 35 മുതല്‍ 45 കീലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. മല്‍ത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട് .