കോട്ടയം: കെവിന്‍ വധം വെള്ളിത്തിരയിലേക്ക്. ‘ഒരു ദുരഭിമാനക്കൊല’ എന്നാണ് ചിത്രത്തിന്റെ പേര്. മജോ മാത്യുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ കോട്ടയം പ്രസ് ക്ലബില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു.
പ്രണയവും പ്രണയവിവാഹവും അനുബന്ധ സംഭവങ്ങളെയും മുന്‍ നിര്‍ത്തിയാണ് ചിത്രം ഒരുക്കുന്നത്. ഇന്‍സ്‌പെയര്‍ സിനിമാ കമ്പനിയുടെ ബാനറിലുള്ള സിനിമ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണു ചിത്രം നിര്‍മ്മിക്കുന്നത്.
രാജേഷ് കളത്തിപ്പടിയാണ് ക്യാമറ. ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറീസ് ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികാ മോഹന്‍, സബിത തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ചിത്രത്തില്‍ ഗാനം രചിക്കുന്നത് ഉഷ മേനോന്‍, സുമേഷ് കുട്ടിക്കല്‍ എന്നിവരാണ് യേശുദാസ്, യുവഗായകനായ മനോജ് തിരുമംഗലം എന്നിവര്‍ ആലപിക്കും.
Discussion about this post