ബിഹാര്‍: പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി ബിഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ മന്ത്രിസഭയാണ് ഇത് സംബന്ധിച്ച് അംഗീകാരം നല്‍കിയത്.
വാര്‍ധക്യകാലത്ത് രക്ഷിതാക്കളെ വേണ്ടവിധം ശ്രദ്ധിക്കാത്ത മക്കള്‍ക്ക് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ബിഹാര്‍ സാമൂഹ്യക്ഷേമ വകുപ്പ് അറിയിച്ചു. വൃദ്ധരായ പൗരന്‍മാരില്‍ നിന്ന് ഇത്തരത്തിലുള്ള പരാതി കിട്ടിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രായമായ രക്ഷിതാക്കളെ ശ്രദ്ധിക്കാന്‍ സമയമില്ലെന്ന കാരണത്താലും അവര്‍ ശല്യമാകുന്നു എന്ന മക്കളുടെ പരാതി ഉയര്‍ത്തി ഉപേക്ഷിക്കുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അംഗീകാരം നല്‍കിയത്.
Discussion about this post