കൊല്ലം: സംസ്ഥാനത്ത് മഴ കനത്തതോടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. കനത്ത തിരമാലയില്‍ തങ്കശേരി പുലിമൂട്ടില്‍ 17 കാരനെ കാണാതായി. തങ്കശ്ശേരി സ്വദേശി ആഷിക്കിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് പുലിമുട്ടല്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു.
തിരമാല അടിച്ചു ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. ആഷിക്കിനായി തെരച്ചില്‍ തുടരുന്നു. അതേസമയം. കടല്‍ഭിത്തിയില്ലാത്തതിനെത്തുടര്‍ന്ന് ചെല്ലാനം മറുവക്കാടും 50ഓളം വീടുകളില്‍ വെള്ളം കയറി. റോഡില്‍ 400 മീറ്ററോളം ദൂരത്തില്‍ വെള്ളത്തിനടിയിലായി. റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം സ്തംപിച്ചു.
അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭം രൂക്ഷമായതോടെ തീരദേശത്തെ ജനങ്ങള്‍ ദേശീയപാത ഉപരോധിച്ചു. കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് കാക്കാഴം മേല്പാലത്തിനു സമീപമാണ് ഉപരോധം ശക്തമായി. ഇതിനെത്തുടര്‍ന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ സുഹാസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
Discussion about this post