തിരുവനന്തപുരം:അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് മണിക്കൂറില്‍ 15 കിമീ വേഗത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 8.30 നോട് കൂടി മധ്യകിഴക്കന്‍ അറബിക്കടലിലെ 15.0N അക്ഷാംശത്തിലും 70.6E രേഖാംശത്തിലും എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഗോവയില്‍ നിന്ന് 350 കിമീയും മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 510 കിമീയും ഗുജറാത്തിലെ വെരാവലില്‍ നിന്ന് 650 കി.മീ ദൂരത്തിലുമാണ് നിലവില്‍ ‘വായു’ എത്തിയിരിക്കുന്നത്. അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (severe cyclonic storm) മാറുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ജൂണ്‍ 13 ന് പുലര്‍ച്ചയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരത്ത് മണിക്കൂറില്‍ 110 മുതല്‍ 135 കി.മീ വരെ വേഗതിയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
‘വായു’ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കില്‍ പോലും ചില ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് അറബിക്കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ ജൂണ്‍ 13 വരെ കടലില്‍ പോകരുതെന്നും തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കി.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ പുതുക്കിയ വിവരം
*11/06/2019 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍
*12/06/2019 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
*13/06/2019 എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
*14/06/2019 ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍
*15/06/2019 ഇടുക്കി, മലപ്പുറം
Discussion about this post