തിരുവനന്തപുരം; പാലാരിവട്ടം മേല്‍പ്പാലനിര്‍മ്മാണത്തില്‍ കിറ്റ്ക്കോയ്ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ഡിസൈനിലും നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും ഗുരുതര വീഴ്ച പറ്റിയെന്നും മന്ത്രി വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 12 തവണ ഡയറക്ടര്‍ ബോര്‍ഡ് കൂടിയെങ്കിലും പാലത്തിലെ തകരാറുകള്‍ ശ്രദ്ധിച്ചില്ല. കിറ്റ്കോ നടത്തിയ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ദേശീയപാതയില്‍ നടന്ന പാലനിര്മ്മാണങ്ങള് സംസ്ഥാന സര്‍ക്കാര്‍ നടത്താമെന്ന് ഏറ്റതാണ്.
കേന്ദ്രസര്‍ക്കാറിന്റെ നാഷണല്‍ ഹൈവേ ഓഫ് അതിറോറിറ്റി പണിയേണ്ട ആറ് മേല്‍പ്പാലങ്ങള്‍
കേരള സര്‍ക്കാര്‍ റോഡ് ഫണ്ട് ഏറ്റെടുത്ത് നിര്‍മ്മിച്ചു. അത് തെറ്റായ നടപടിയാണെന്നും സുധാകരന് വ്യക്തമാക്കി
Discussion about this post