കോഴിക്കോട്: കോടിക്കോട് ട്രെയിന്‍ തട്ടി 17കാരി മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. പുതിയങ്ങാടി സ്വദേശി നന്ദന (17) ആണ് മരിച്ചത്. നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.
വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ ഉച്ചയോടെയായിരുന്നു സംഭവം. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഇടിച്ചാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. പ്ലസ് ടുവിന് ശേഷം എന്‍ട്രന്‍സ് പരിശീനത്തിന് പോയതിന് ശേഷവും നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ നടക്കാവ് പോലീസ് അന്വേഷനം ആരംഭിച്ചു.
Discussion about this post