തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് രണ്ടു പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്. മലപ്പുറത്ത് നിലമ്പൂലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചത്. നിലമ്പൂരിനടുത്ത് ചോക്കാട് ഇടിമിന്നലേറ്റ് മോഹനന് (65) എന്നയാളാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ചേന്നന് എന്നയാള്‍ക്ക് പരിക്കേറ്റു. അഞ്ചല്‍ കോട്ടുക്കലില്‍ ദേവി സദനത്തില്‍ വിശ്വനാഥപിള്ള (65) എന്നയാളാണ് ഇടിമിന്നലേറ്റ് മരിച്ചത്. വയലില്‍ പണിയെടുക്കുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. മലപ്പുറം മേലാറ്റൂരില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post