മിസോറാം: പാതയില്‍ മറിഞ്ഞ് വീണ മരം മുറിച്ചുമാറ്റാന്‍ നേരിട്ടിറങ്ങി മിസോറാം ഡെപ്യൂട്ടി സ്പീക്കര്‍.
മരം മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
ഗ്രാമപാതയില്‍ വീണ മരം മുറിച്ച് മാറ്റാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ലാല്രിനവ്മയാണ് തുനിഞ്ഞ് ഇറങ്ങിയത്.
വീഡിയോ പുറത്തു വന്നതിന് പിന്നാലെ ‘ആക്സ് മാന്‍’ എന്നാണ് സ്പീക്കറെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. സ്റ്റീഫന്‍ ഓഹ്മുന് എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് സ്പീക്കറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
മറിഞ്ഞു വീണ മരം കോടാലി കൊണ്ട് വെട്ടിമാറ്റുന്ന ലാല്രിനവ്മയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്തായാലും തന്റെ പദവി പോലും മറന്ന് ഗ്രാമവാസികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സ്പീക്കറെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
Discussion about this post