കോഴിക്കോട്: സഹോദരങ്ങളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച നല്ലളം സ്വദേശി അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശിയായ സുബ്രഹ്മണ്യനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നല്ലളം പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.
ഒന്‍പത് വയസുള്ള പെണ്‍കുട്ടിയും എട്ട് വയസുള്ള സഹോദരനുമാണ് മധ്യവയസ്കന് ലൈംഗികമായി പീഡിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് കുട്ടികള്‍ അയര്വാസിയോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയേയും പീഡിപ്പിച്ച വിവിരം അറിയുന്നത്.
ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവം വിവാദമായതോടെയാണ് രണ്ട് പീഡന വിവരം പുറത്ത് വന്നത്. കൂലിപ്പണിക്കാരനാണ് 57 വയസുകാരനായ സുബ്രഹ്മണ്യന്.
Discussion about this post