ശരീരത്തിന്റെ നിറത്തിന്റെയും വലിപ്പത്തിന്റെയും ആകൃതിയുടെയും പേരില്‍ പരിഹസിക്കുന്നവര്‍ക്ക് വീഡിയോയിലൂടെ മറുപടി നല്കി ബോളിവുഡിന്റെ പ്രിയ നടി വിദ്യാബാലന്. ലെറ്റ്സ് ടോക്ക് എബൗട്ട് ബോഡി ഷേമിംഗ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. സാരിയുടത്ത് കറുത്ത ഷാള്‍ കൊണ്ട് ദേഹം മൂടിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
സൈബര്‍ ലോകത്ത് ഇത് വളരെ കൂടുതലാണെന്നതും വസ്തുത തന്നെ. പ്രസവശേഷം തടിവെക്കുന്നവരെ കളിയാക്കി പോലും ചിലര്‍ രംഗത്തെത്താറുണ്ട്. സിനിമാ താരങ്ങളും ഇത്തരത്തില്‍ പരിഹാസം നേരിടുന്നുണ്ട്.
അത്തരം വിമര്‍ശനങ്ങളെയെല്ലാം കണ്ടില്ലെന്ന് നടിച്ച് തന്റെ മേഖലയില്‍ വലിയ വിജയം നേടിയ സിനിമാതാരമാണ് നടി വിദ്യാബാലന്. ബോളിവുഡിലെ സീറോ സൈസിനെ പുച്ഛിച്ച് തള്ളിയ താരം തന്റെ കരിയറില്‍ വലിയ വിജയം സ്വന്തമാക്കി. ശരീരത്തിന്റെ നിറത്തിന്റെയും വലിപ്പത്തിന്റെയുമെല്ലാം പേരില്‍ പരിഹാസമേല്‍ക്കേണ്ടി വന്നവര്‍ക്ക് പ്രചോദനമായി ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് വിദ്യ ബാലന്. വീഡിയോയിലെ പാട്ടും വിദ്യ തന്നെയാണ് ആലപിച്ചത്.
1995ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.
2006ല്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്കാരം മുതല്‍ 2014ല്‍ പത്മശ്രീ പുരസ്കാരം വരെ കൈക്കലാക്കിയ നടിയാണ് വിദ്യ.
Discussion about this post