ഖത്തര്‍; ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഖത്തര്‍ ചാരിറ്റി. കഷ്ടതയനുഭവിക്കുന്ന ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ഒറ്റ രാത്രി കൊണ്ട് കോടികളാണ് സംഘടന സമാഹരിച്ചത്. അഭയാര്‍ത്ഥികള്‍ക്ക് ദുരിതാശ്വാസ സഹായങ്ങളെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അഭയാര്‍ത്ഥികളെ സഹായിക്കാനുളള നല്ല മനസ് കൊണ്ടാണ് ഈ പദ്ധതികള്‍ മുന്നോട്ട് പോകുന്നത്. മനുഷ്യ സ്നേഹികളായ കുറെ നല്ല ആളുകളുടെ കഠിനധ്വാനവും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും ഇതിന് പിന്നിലുണ്ട്.
ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്ഷേമ വിഭാഗവുമായി ചേര്‍ന്നാണ് ഖത്തര്‍ ചാരിറ്റി ധനസമാഹരണ ക്യാംമ്പെയിന്‍ സംഘടിപ്പിച്ചത്. ഫോര്‍ ഹ്യൂമാനിറ്റി അതായത് മനുഷ്യത്വത്തിന്റെ പേരില്‍ എന്ന തലക്കെട്ടിലാണ് ഖത്തറിന്റെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ ഖത്തര്‍ ചാരിറ്റി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ക്ഷേമ വിഭാഗമായ യുഎന്‍എച്ച്‌സി ആറുമായിച്ചേര്‍ന്ന് വന്‍ ധനസമാഹരണ ക്യാംമ്പെയിന്‍ സംഘടിപ്പിച്ചത്.
പദ്ധതി ഒറ്റ രാത്രി കൊണ്ട് തന്നെ വിജയിച്ചു. നാല്‍പ്പത്തിയാറ് കോടിയോളം രൂപയാണ് നേടിയെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ഖത്തറിലെ അല്‍ റയ്യാന്‍ ടിവിയിലൂടെയും എഫ്എം റേഡിയോയായ അല്‍ ഖുര്‍ആന്‍ അല്‍ കരീമിലൂടെയുമായിരുന്നു ക്യാംമ്പെയിന്‍. വരും വര്‍ഷങ്ങളിലും ഈ ക്യാംമ്പെയിന്‍ തുടരാനാണ് അധികൃതരുടെ തീരുമാനം.
Discussion about this post