കുട്ടനാട്: സംസ്ഥാനത്ത് കടുത്ത വേനലാണെങ്കിലും കുട്ടനാട്ടില്‍ വെള്ളപ്പൊക്കം. പാടശേഖര സമിതികള്‍ പാടശേഖരങ്ങളില്‍ വന്‍ തോതില്‍ വെള്ളം കയറ്റുന്നതുകൊണ്ടാണ് കടുത്തവേനലിലും കുട്ടനാട്ടില്‍ ഇത്തരത്തില്‍ വെള്ളപ്പൊക്കമുണ്ടായത്.
പുഞ്ചകൃഷിക്കു ശേഷം ഒട്ടുമിക്ക പാടങ്ങളിലും അടുത്ത കൃഷിക്കായി വെള്ളം കെട്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. മടകള്‍ പൂര്‍ണമായി തുറന്നതോടെയാണ് പാടങ്ങളിലും താഴ്ന്ന വീടുകളും നടവഴികളും വെള്ളത്തിനടിയിലായി.
Discussion about this post