ടോക്കിയോ; രണ്ട് മത്തങ്ങകള്‍ ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്. ജപ്പാനിലെ യുബാരിയിലാണ് മുപ്പത് ലക്ഷത്തിലേറെ രൂപക്ക് രണ്ട് മത്തങ്ങ വിറ്റത്. രുചിയിലും പോഷകത്തിലും അപൂര്‍വയിനമായ മത്തനാണിത്. കര്‍ഷക പട്ടണമായ യുബാരിയില്‍ എല്ലാവര്‍ഷവും കാര്‍ഷിക വിളകള്‍ ലേലം ചെയ്യാറുണ്ട്. എന്നാല്‍ ഇത്രയും തുകയ്ക്ക് വിറ്റുപോകുന്നത് ഇതാദ്യമായാണ്.
ഇതിന് മുന്‍മ്പ് അബുദാബിയില്‍ ഒരു മത്തങ്ങ 60,000 രൂപക്ക് വിറ്റത് സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കേരളോത്സവത്തിലാണ് മത്തങ്ങ ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ വിറ്റത്. 55 കിലോ വരുന്ന മത്തങ്ങയാണ് വാശിയേറിയ ലേലം വിളിയില്‍ 3000 ദിര്‍ഹത്തിന് കല അബുദാബിയാണ് സ്വന്തമാക്കിയത്.
Discussion about this post